യുറീക്കയെക്കുറിച്ച്

യുറീക്കയെന്നാല്‍ കണ്ടെത്തല്‍
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിക്കുന്ന കുട്ടികളുടെ ശാസ്ത്രമാസിക.
മാസത്തില്‍ രണ്ടുവീതം. വില 10രൂപ. വാര്‍ഷികം 200 രൂപ.
മാനേജിങ്ങ് എഡിറ്റര്‍,യുറീക്ക,ചാലപ്പുറം,കോഴിക്കോട്-673002
eurekakssp@gmail.com
രചനകള്‍
എഡിറ്റര്‍,യുറീക്ക,ചാലപ്പുറം,കോഴിക്കോട്-673002

Tuesday, August 12, 2008

കവിത - കെ.എസ്. സുധീര്‍ കരിമ്പ

ഇനി എല്ലാവരും പൂമ്പാറ്റയെപ്പറ്റി കവിതയെഴുതണം. പതിനഞ്ച് മിനിറ്റിനുള്ളില്‍ തീര്‍ക്കണം. ഷീല ടീച്ചര്‍ എല്ലാവര്‍ക്കും നിര്‍ദ്ദേശം നല്‍കി. രഘു തനിക്കുകിട്ടിയ പേപ്പറിലേക്ക് നോക്കിയിരുന്നു. അവനൊന്നും എഴുതാന്‍ കഴിഞ്ഞില്ല. സമയം ൧൨ മണി. കഞ്ഞിയുടെയും പയറിന്റെയും സുഖകരമായ മണം അവനെ അസ്വസ്ഥനാക്കി. ഇന്നലെ രാത്രി കഴിച്ച കപ്പയുടെ ഓര്‍മ്മയില്‍ അവന്‍ കടലാസ് ചുരുട്ടിക്കൊണ്ടിരുന്നു. കഴിഞ്ഞോ ... ഷീല ടീച്ചര്‍ എഴുന്നേറ്റു. അവന്‍ തിടുക്കത്തില്‍ ആദ്യവരി എഴുതി. "പൂമ്പാറ്റക്ക് വിശക്കുന്നു".അപ്പോഴേക്കും ടീച്ചര്‍ പേപ്പര്‍ കൈവശപ്പെടുത്തി!

3 comments:

lakshmy said...

ആ ബ്ലാങ്ക് പേപ്പറിൽ അവനൊരു വലിയ കവിത എഴുതിയിരുന്നത് റ്റീച്ചർ കണ്ടൂകാണുമോ എന്തോ

ടോട്ടോചാന്‍ (edukeralam) said...

തിര്‍ച്ചയായും ആ ടീച്ചര്‍ ആ കവിത കണ്ടില്ല ലക്ഷ്മി..
പക്ഷേ അതു കാണുന്ന ടീച്ചറും നമ്മുടെ സമൂഹത്തിലുണ്ട്. കുട്ടികളെക്കാളേറെ അദ്ധ്യാപകരെ ചിന്തിപ്പിക്കുന്ന കഥ...

cinemakkalari said...

nannayi ennu paranjotte