
നമ്മള്‍ക്കുകേള്‍ക്കുവാനൊക്കില്ല;
പക്ഷേ വഴക്കുണ്ടു പൂക്കള്‍ക്കിടയിലും
ചൊല്ലിടാം തങ്ങളില്‍ തങ്ങളിലങ്ങനെ-
യൊക്കെയപ്പൂക്കള്‍ ചിലപ്പോള്‍
"നീയെന്തിനെന്റെയാകാശം കവര്‍ന്നു?"
"എന്തിനെന്‍ മേലേക്കു ചാഞ്ഞു?"
"എന്റെ തേന്‍കുപ്പിയില്‍ വെള്ളം കുടഞ്ഞു?"
"എന്തിനെന്നല്ലിയില്‍ നുള്ളി?"
നമ്മള്‍ക്കുകേള്‍ക്കുവാനൊക്കില്ല;പക്ഷേ
വഴക്കുണ്ടു പൂക്കള്‍ക്കിടയിലും
No comments:
Post a Comment